Recent Posts

‘കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടു; ആസൂത്രണം ചെയ്തവര്‍ പുറത്തുണ്ട് എന്നത് ഭയപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ മഞ്ജു വാര്യര്‍

പാലക്കാട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളുവെന്നും അക്രമം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പുറ്തതാണെന്നത് ഭയമുണ്ടാക്കുന്നു എന്നായിരുന്നു നടിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. നടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പൊള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവര്‍, അത് …

Read More »

യുഡിഎഫ് വിജയാഹ്ലാദത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചു; യുവാവിന് ദുരാണാന്ത്യം

മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രി 6.30 ഓടെയായിരുന്നു സംഭവം. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവ സമയത്ത് ഇര്‍ഷാദ് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഇരിക്കുകയായിരുന്നു. ഗുരുതരമായി …

Read More »

എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു

പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും. അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Read More »