Recent Posts

കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം

തൃശൂര്‍: കേരള പോലീസ് അക്കാദമി ക്യാമ്പസില്‍ മോഷണം. 30 വര്‍ഷം പഴക്കമുള്ള രണ്ട് ചന്ദന മരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഡിസംബര്‍ 25നും ജനുവരി 3നും ഇടയിലാണ് മോഷണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്കാദമി എസ്‌റ്റേറ്റ് ഓഫീസറുടെ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമുള്ള പോലീസ് അക്കാദമിയില്‍ നിന്ന് ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടത് എന്നത് ഏറെ അമ്പരപ്പിക്കുന്നതാണ്. പോലീസിന് ഏറെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്.

Read More »

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിരവധി സമരങ്ങള്‍ക്ക് …

Read More »

ദേശീയ വിരവിമുക്ത ദിനം; ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു

പാലക്കാട്: ‘വിരബാധയില്ലാത്ത കുട്ടികള്‍, ആരോഗ്യമുള്ള കുട്ടികള്‍’ എന്ന സന്ദേശമുണര്‍ത്തി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പത്തിരിപ്പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 1 മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്ന പരിപാടിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ …

Read More »