Recent Posts

കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം; ഒറ്റ ദിവസംകൊണ്ട് നേടിയത് 13.02 കോടി

പാലക്കാട്: പ്രതിദിന വരുമാനത്തില്‍ ചരിത്രം സൃഷ്ടിച്ച് കെഎസ്ആര്‍ടിസി. ഒറ്റദിവസം കൊണ്ട് 13.02 കോടിയെന്ന സുവര്‍ണ്ണ നേട്ടം തിങ്കളാഴ്ച കോര്‍പറേഷന്‍ നേടിയെടുത്തു. ടിക്കറ്റ് ഇനത്തില്‍ 12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയുമാണ് തിങ്കളാഴ്ച ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 8ന് 10.19 കോടിയായിരുന്നു കളക്ഷന്‍. കെ.ബി ഗണേഷ് കുമാര്‍ മന്ത്രിയായ ശേഷം കെഎസ്ആര്‍ടിസി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ജീവനക്കാരുടെ സഹകരണവും പുതിയ പരിഷ്‌കരണങ്ങളും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി. നിലവില്‍ …

Read More »

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; വെള്ളിയാഴ്ചയോടെ മഴ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴം അല്ലെങ്കില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വ്യാഴം/വെള്ളി ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാട് മേഖലയില്‍ കൂടുതല്‍ മഴ സാധ്യതയുണ്ട്. വെള്ളിയാഴ്ച …

Read More »

തൃക്കടീരി ഗ്രാമ പഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

പാലക്കാട്: തൃക്കടീരി ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവുണ്ട്. വിമന്‍ സ്റ്റഡീസ്, ജന്‍ഡര്‍, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 13 ന് ഉച്ചയ്ക്ക് മൂന്നിനകം പഞ്ചായത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.    

Read More »