Recent Posts

തളിക്കുളത്ത് കള്ളവോട്ട് നടന്നതായി പരാതി; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ  കള്ളവോട്ട് നടന്നതായി പരാതി. മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്.

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 76.27 ശതമാനം പോളിങ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 76.27 ശതമാനം പോളിങ് രേഖപ്പെടുത്തി. ജില്ലയിലെ 24,33,390 വോട്ടർമാരിൽ 18,55,920 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 8,71,394 പേർ പുരുഷന്മാരും 9,84,518 സ്ത്രീകളും 8 ട്രാൻസ്ജെൻഡർമാരുമുണ്ട്

Read More »

‘ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശവോട്ട് തലസ്ഥാനത്ത്, നിയമസഭ വരുമ്പോൾ സുരേഷ് ഗോപി എവിടെയാകും വോട്ട് ചെയ്യുക?’- മന്ത്രി രാജൻ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമശനവുമായി റവന്യൂ മന്ത്രി കെ.രാജൻ. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് സുരേഷ് ഗോപി ചെയ്തത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്  നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും മന്ത്രി ചോദിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് …

Read More »