Recent Posts

ഇന്ത്യയില്‍ 1.5 ലക്ഷം കോടി നിക്ഷേപിക്കും: വമ്പന്‍ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

പാലക്കാട്: ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയില്‍ എഐ സാങ്കേതിക വിദ്യയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ (17.5 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സിലൂടെയായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. രാജ്യത്തിന്റെ അഭിലാഷങ്ങള്‍ പിന്തുണയ്ക്കുന്നതിനായി ഇന്ത്യയുടെ എഐ ഭാവിയ്ക്കു വേണ്ടി …

Read More »

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 765 സ്‌കൂളുകള്‍; നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് 765 സ്‌കൂളുകള്‍. കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ വകുപ്പ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് സിബിഎസ്ഇ, ഐസിഎസ് സി ബോര്‍ഡുകളുടെ അംഗീകാരമുണ്ടെന്ന വ്യാജേന സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. കേരള വിദ്യഭ്യാസ ചട്ടവും (കെഇആര്‍) കേന്ദ്ര വിദ്യഭ്യാസ അവകാശ നിയമ പ്രകാരവും മാത്രമേ സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. സംസ്ഥാന സിലബസിന് പുറമേയുള്ള സിലബസുകളിലുള്ള …

Read More »

പരസ്യ പ്രചരണം ഇന്ന് അവസാനിക്കും: തിരഞ്ഞെടുപ്പിനൊരുങ്ങി വടക്കന്‍ ജില്ലകള്‍

പാലക്കാട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കെ അവസാന ഘട്ട പ്രചരണത്തിന്റെ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 13നാണ്. അതേസമയം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. മികച്ച രീതിയിലുള്ള പോളിങാണ് വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളില്‍ തന്നെ രേഖപ്പെടുത്തിയത്. 80 …

Read More »