Recent Posts

‘ജോലി സമയം കഴിഞ്ഞാല്‍ ഔദ്യോഗിക കോളുകള്‍ എടുക്കേണ്ട’: സ്വകാര്യ ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ജോലിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുമായി എന്‍.സി.പി ലോക്‌സഭയില്‍. ഓഫീസ് സമയത്തിന് ശേഷവും ജോലിയുമായി ബന്ധപ്പെട്ട ഫോണുകളില്‍ നിന്നും മെയിലുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അവകാശം നല്‍കുന്ന ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍’ എന്ന് പേരിട്ട ബില്‍ തൊഴിലാളികളുടെ അവകാശങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതാണ്. എന്‍.സി.പി നേതാവ് സുപ്രിയ സുലെയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ജോലി സമയത്തിന് ശേഷവും ജീവനക്കാരെ സ്ഥാപനങ്ങള്‍ ബന്ധപ്പെടുകയും അധിക സമയം ജോലിയെടുപ്പിക്കുകയും …

Read More »

കേരളത്തിന്റെ വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കും; ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: മനുഷ്യ-വന്യമൃഗ സംഘര്‍ഷത്തിന് പരിഹാരങ്ങളിലൊന്നായി സംസ്ഥാനം രൂപീകരിച്ച വന്യജീവി സംരക്ഷണ ബില്‍ കേന്ദ്രം തള്ളിയേക്കുമെന്ന് സൂചന. ജനവാസ മേഖലയിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ അടിയന്തിര സാഹചര്യങ്ങളില്‍ കൊല്ലാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്ന ബില്ലിലാണ് തര്‍ക്കം. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബറിലാണ് ബില്‍ കേരള നിയമസഭയില്‍ പാസ്സാക്കിയത്. രാഷ്ട്രപതിയുടെ പരിഗണനയിലാണ് ബില്‍. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു സംസ്ഥാന …

Read More »

തിരുമിറ്റക്കോട് നിന്ന് കാണാതായ വ്യവസായിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി

പാലക്കാട്: തിരുമറ്റക്കോടു നിന്ന് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ വ്യവസായിയെ കണ്ടെത്തി. കാളികാവ് പൂങ്ങോട് സ്വദേശി വലിയ പീടിയേക്കല്‍ മുഹമ്മദലിയെയാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കാട്ടിരി പാലത്തിനു സമീപം ആറങ്ങോട്ടുകര-കൂട്ടുപാത റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം മുഹമ്മദാലിയ സംഘം തട്ടിക്കൊണ്ടു പോയത്. കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം മുഹമ്മദാലിയുടെ വാഹനത്തിന്റെ ചില്ലു തകര്‍ക്കുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഹമ്മദാലിയെ മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ നിന്ന് …

Read More »