Recent Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. ഛര്‍ദ്ദിയും പനിയും ബാധിച്ച് ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എവിടെ നിന്നാണ് അസുഖം ബാധിച്ചത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഇരുന്നൂറിനടുത്ത് ആളുകള്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. നാല്‍പതിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. …

Read More »

മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവച്ചു

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡിസംബര്‍ 18ന് കുട്ടി പീഡന വിവരം സുഹൃത്തിനോട് പറയുകയും സുഹൃത്തിന്റെ അമ്മ വഴി വിവരം സ്‌കൂള്‍ അധികൃതര്‍ അതേ ദിവസം തന്നെ അറിയുകയും ചെയ്തിരുന്നു. പിറ്റേദിവസം തന്നെ അധ്യാപകനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ചൈല്‍ഡ് ലൈനിലോ പോലീസിലോ റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍. …

Read More »

നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ഓടെ പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംവിധായകനും നിര്‍മ്മാതാവുമായ മേജര്‍ രവി സഹോദരനാണ്. മേജര്‍ രവിയാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കുട്ടിശങ്കരന്‍, സത്യഭാമ എന്നിവരാണ് മാതാപിതാക്കള്‍. പുലിമുരുകന്‍, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റിലീസിനൊരുങ്ങി നില്‍ക്കുന്ന റേച്ചല്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം. സഹോദരനായ മേജര്‍ …

Read More »