Recent Posts

പട്ടാമ്പിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം; വി.കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: പട്ടാമ്പി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സംഗമം നടത്തി. വ്യാഴാഴ്ച നടന്ന പരിപാടിയില്‍ മുനിസിപ്പാലിറ്റിയിലേക്ക് ജനവിധി തേടുന്ന 29 സ്ഥാനാര്‍ത്ഥികളാണ് പങ്കെടുത്തത്. പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. പരിപാടിയില്‍ സി.എ സാജിത്, ഇ.ടി ഉമ്മര്‍, ഉമ്മര്‍ കിഴായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Read More »

സ്ഥാനാര്‍ത്ഥികള്‍ പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുത്: തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവര്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജോലിയുടെ ഭാഗമായിട്ടായാലും അല്ലാതെതെയും ഇത്തരം പ്രവൃത്തികൡ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാകണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ആശാവര്‍ക്കര്‍മാര്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടെങ്കില്‍ ഇവരും സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും മാറിനില്‍ക്കണമെന്നും കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണങ്ങള്‍ മുടങ്ങാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ പറഞ്ഞു.  

Read More »

മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം; സ്‌കൂളിനു സമീപം പുലി മടയെന്ന് നാട്ടുകാര്‍

പാലക്കാട്: മലമ്പുഴയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മലമ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് തോട്ടം നനയ്ക്കാനെത്തിയ തൊഴിലാളികള്‍ പുലിയെ കണ്ടത്. സ്‌കൂളിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലിയുടെ ശബ്ദം കേട്ടതായും സമീപവാസികള്‍ പറയുന്നു. സ്‌കൂള്‍ മതിലില്‍ പുലിയെ കണ്ടതായി വിദ്യാര്‍ത്ഥികളും പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ച് കൈ കഴുകാനെത്തിയപ്പോഴാണ് പുലിയെ കണ്ടത്. കുട്ടികളെ കണ്ടതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് …

Read More »