Recent Posts

ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയിറങ്ങി: സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

മലമ്പുഴ: ജവഹര്‍ നവോദയ സ്‌കൂള്‍ പരിസരത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാട്ടുകാരായ രണ്ടുപേര്‍ പുലിയെ പ്രദേശത്ത് കണ്ടത്. 108 ആംബുലന്‍സ് ഡ്രൈവര്‍ അന്‍ഷിഫും ക്യാറ്റില്‍ ഫീഡ് ഫാക്ടറിയിലെ ജീവനക്കാരന്‍ ശ്രീജിത്തും രാത്രി ബൈക്കില്‍ വീടുകളിലേക്ക് മടങ്ങുന്നതിനിടെയാണ് പുലിയെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മലമ്പുഴ പോലീസും വനംവകുപ്പും പ്രദേശത്തെത്തി പരിശോധന നടത്തി. പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. …

Read More »

കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; അപേക്ഷ 18വരെ സ്വീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. ഡിസംബര്‍ 18 വരെ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സ്വീകരിക്കും. ജനുവരി 22 വരെ ആക്ഷേപങ്ങള്‍ അറിയിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കണമെന്ന് കമ്മീഷനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എസ്‌ഐആര്‍ നീട്ടുന്നത് സംബന്ധിച്ച് വ്യാഴാഴ്ച കമ്മീഷന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറും ചീഫ് സെക്രട്ടറി ഡോ.എ ജയതിലകും തമ്മില്‍ കൂടിക്കാഴ്ച …

Read More »

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കേസ് 15ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും അതിജീവിത പരാതി നല്‍കിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. പോലീസിനെ സമീപിക്കുന്നതിന് പകരം യുവതി മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് …

Read More »