Recent Posts

ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കുറയും; അടിസ്ഥാന പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: അടിസ്ഥാന പലിശ നിരക്കില്‍ 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ പണ നയസമിതി. റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ അടുത്ത മാസത്തോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. പ്രതിമാസ തിരിച്ചടവുകളോ (ഇഎംഐ), തിരിച്ചടവ് കാലയളവോ കുറയാം. പുതുതായി സ്ഥിര നിക്ഷേപം തുടങ്ങുന്ന ആളുകള്‍ക്ക് പലിശ നിരക്കില്‍ കുറവു വന്നേക്കാം. പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി തീരുമ്പോള്‍ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശ നിരക്ക് ബാധകമാകുക. പണനയസമിതിയുടെ (എംപിസി) …

Read More »

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; നിയന്ത്രണങ്ങളിവയാണ്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തി വിടുക. ചുരത്തിലെ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതിനാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അറിയാം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പൊതുഗതാഗതം ഒഴികെയുള്ള വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് പോകേണ്ടത്. ബത്തേരി ഭാഗത്ത് …

Read More »

സ്ത്രീകള്‍ക്ക് പെന്‍ഷന്‍: തിരഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീ സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കാത്ത 35നും 60നും ഇടയില്‍ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക്് പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. ട്രാന്‍സ് വുമണും പദ്ധതി പ്രകാരം പെന്‍ഷന്‍ ലഭിക്കും. നിലവില്‍ ഏതെങ്കിലും സാമൂഹ്യ …

Read More »