Recent Posts

സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരണങ്ങള്‍; 11 മാസത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 356 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി എലിപ്പനി മരങ്ങള്‍ വര്‍ദ്ധിക്കുന്നു. 11 മാസത്തിനിടെ അസുഖം ബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കാണിത്. മഴക്കാലത്തും അല്ലാതെയുമുണ്ടാകുന്ന ഇടവിട്ടുള്ള മഴയും അതിനെത്തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടുകളുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ കൂടാന്‍ കാരണമായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയില്‍ തന്നെ ഗുരുതരമാകുന്ന സ്ഥിതിയാണുള്ളതെന്ന് ആരോഗ്യ വിദ്ഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. മലിന ജലത്തിലൂടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം …

Read More »

പരുക്കഞ്ചേരി ക്ഷേത്രത്തിലെ മുൻ മേൽശാന്തി മരണപ്പെട്ടു

എലപ്പുള്ളി: പരുക്കഞ്ചേരി ഭഗവതി ക്ഷേത്രത്തിലെ മുൻ മേൽശാന്തി ദുർഗ്ഗാഭവനിൽ ജയകൃഷ്ണൻ നമ്പൂതിരി മരണപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. എലപ്പുള്ളി പള്ളത്തേരി സ്വദേശിയാണ്. ഭാര്യ പരേതയായ ലളിത.

Read More »

ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ 15മുതല്‍

തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഡിസംബറിലെ ക്ഷേമപെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ചെയ്യും. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച 2000 രൂപയാണ് ലഭിക്കുക. ഇതിനായി 1045 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 26.62 ലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിയും കൈമാറും.

Read More »