Recent Posts

ട്രേഡിങില്‍ നിന്ന് ലക്ഷങ്ങള്‍ വാഗ്ദാനം: കുന്നത്തൂര്‍ സ്വദേശിക്ക് നഷ്ടമായത് 90.76 ലക്ഷം; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് കുന്നത്തൂര്‍മേട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട് കാഞ്ചീപുരം ക്രോംപേട്ട് സെന്തില്‍ നഗറില്‍ പി.വി സുനിലാണ് (57) പാലക്കാട് സൈബര്‍ പോലീസിന്റെ പിടിയിലായത്. ജൂണില്‍ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ച് ലാഭം നല്‍കി വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പ്. 90.76 ലക്ഷമാണ് തട്ടിയെടുത്തത്. തുടക്കത്തില്‍ ലാഭം ലഭിച്ച ശേഷം തട്ടിപ്പു സംഘം പറഞ്ഞ …

Read More »

‘ബന്ധം പരസ്പര സമ്മതത്തോടെ; ഗര്‍ഭഛിദ്രം നടത്തിയത് യുവതി’- രാഹുല്‍ കോടതിയില്‍; ജാമ്യാപേക്ഷയില്‍ വിധി നാളെ

തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു യുവതിയുമായുണ്ടായിരുന്നതെന്നും ഗര്‍ഭഛിദ്രം നടത്തിയത് യുവതിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് അഭിഭാഷകര്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ഭര്‍ത്താവായിരിക്കാമെന്നും കോടതിയില്‍ അഭിഭാഷകര്‍ വാദിച്ചു. അടച്ചിട്ട കോടതിയിലായിരുന്നു വാദം. കേസില്‍ തുടര്‍വാദം വ്യഴാഴ്ച കേട്ട ശേഷമാകും ജാമ്യാപേക്ഷയില്‍ വിധി പറയുകയെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി വ്യക്തമാക്കി. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, …

Read More »

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

പാലക്കാട്: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 90 കടന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം 90.13 എന്ന നിലയിലേക്കെത്തിയിരുന്നു. ഡോളറിന്റെ ഡിമാന്റ് കൂടിയതും വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യം തകരാന്‍ പ്രധാന കാരണം. ഡോളറിനെതിരെ 89.96 എന്ന നിലയിലായിരുന്നു ചൊവ്വാഴ്ചത്തെ ക്ലോസിങ്. തിങ്കളാഴ്ച 89.53 എന്ന നിലയിലും ക്ലോസ് ചെയ്തു.

Read More »