Recent Posts

ആസിഡ് ആക്രമണക്കേസുകളിലെ ശിക്ഷ കടുപ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി; പ്രതികളുടെ സ്വത്തില്‍ നിന്ന് നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ആസിഡ് ആക്രമണ കേസുകളിലെ പ്രതികള്‍ക്കുള്ള ശിക്ഷ കടുപ്പിക്കാത്തതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യാത്തത് എന്താണെന്നും കോടതി ചോദിച്ചു. അതിജീവിതര്‍ക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ 3 ലക്ഷം രൂപഇരകളുടെ ചികിത്സയ്ക്കും തുടര്‍ ജീവിതത്തിനും പര്യാപ്തമാകില്ലെന്നും ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ആസിഡ് ആക്രമണങ്ങള്‍ ഹീനമായ …

Read More »

സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷ ; ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

പാലക്കാട്: സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീകളുടെ രാത്രി യാത്ര സുരക്ഷ’ എന്ന വിഷയത്തില്‍ പാലക്കാട് ലുലു മാളിലെ ജീവനക്കാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തില്‍ രാത്രി യാത്രാ വേളകളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ അവരില്‍ നിന്നും നേരിട്ട് മനസിലാക്കി അവ തരണം ചെയ്യുന്നതിനായി അവര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുക എന്നതാണ് പരിപാടിയിലൂടെ …

Read More »

ദേശീയപാത ഉപരോധിച്ച കേസ്: ഷാഫി പറമ്പിൽ എംപിക്ക് തടവും പിഴയും വിധിച്ച് കോടതി

പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് തടവും പിഴയും വിധിച്ചു കോടതി. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. കേസ് വിളിച്ച സമയത്തൊന്നും എം പി എത്തിയിരുന്നില്ല. തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ കോടതി അറസ്റ്റ് …

Read More »