Recent Posts

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ ആലോചന:​ വെള്ളിയാഴ്ച നിർണായക യോഗം

പാലക്കാട്: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച നിർണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരും. സർവീസ് സംഘടനകളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. എല്ലാ ശനിയും ഞായറും അവധിയാക്കും വിധമാണ് പുതിയ ശുപാർശ. ജോലി സമയം ഒരു …

Read More »

കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണം: പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പാറക്കളം സ്വദേശികളായ നാരായണിയമ്മ (80) , കാശു മണി (70), ഇതിക (അഞ്ച്), ആരവ് (എട്ട്) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർക്ക് ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ഇതിൽ നാരായണിയമ്മയുടെ മുറിവ് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.          

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.  

Read More »