Recent Posts

കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണം: പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. പാറക്കളം സ്വദേശികളായ നാരായണിയമ്മ (80) , കാശു മണി (70), ഇതിക (അഞ്ച്), ആരവ് (എട്ട്) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർക്ക് ചിറ്റൂർ താലൂക്കാശുപത്രിയിൽ ചികിത്സ നൽകി. ഇതിൽ നാരായണിയമ്മയുടെ മുറിവ് ഗുരുതരമായതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.          

Read More »

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 9, 11, 13 തിയ്യതികളില്‍ ഡ്രൈ ഡേ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഡിസംബര്‍ 9ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 11ന് പോളിങ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 13നും ഡ്രൈ ഡേ ആയിരിക്കും.  

Read More »

ചിറ്റൂരില്‍ 880 ലിറ്റര്‍ പഴകിയ കള്ള് പിടികൂടി

ചിറ്റൂര്‍: ചിറ്റൂര്‍ എക്‌സൈസ് റേഞ്ചിന് കീഴിലുള്ള വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കള്ള് പിടികൂടി. എറണാകുളത്ത് നിന്നുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ കൂടെ നേതൃത്വത്തിലായിരുന്നു പരിശോധന. 880 ലിറ്റര്‍ പഴകിയ കള്ളാണ് പിടികൂടിയത്. ഞായറാഴ്ചയായിരുന്നു പരിശോധന. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂര്‍, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാംമൈല്‍ എന്നിവിടങ്ങളിലെ തോപ്പില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പില്‍ നിന്ന് ബാരലില്‍ സൂക്ഷിച്ച 480 ലിറ്റര്‍ കള്ളാണ് പിടിച്ചെടുത്തത്. …

Read More »