Recent Posts

ചിറ്റൂരില്‍ 880 ലിറ്റര്‍ പഴകിയ കള്ള് പിടികൂടി

ചിറ്റൂര്‍: ചിറ്റൂര്‍ എക്‌സൈസ് റേഞ്ചിന് കീഴിലുള്ള വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ കള്ള് പിടികൂടി. എറണാകുളത്ത് നിന്നുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ കൂടെ നേതൃത്വത്തിലായിരുന്നു പരിശോധന. 880 ലിറ്റര്‍ പഴകിയ കള്ളാണ് പിടികൂടിയത്. ഞായറാഴ്ചയായിരുന്നു പരിശോധന. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂര്‍, പട്ടഞ്ചേരി പഞ്ചായത്തിലെ കന്നിമാരി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആറാംമൈല്‍ എന്നിവിടങ്ങളിലെ തോപ്പില്‍ നിന്നാണ് കള്ള് പിടിച്ചെടുത്തത്. എരുത്തേമ്പതി മലയാണ്ടി കൗണ്ടന്നൂരിലെ തോപ്പില്‍ നിന്ന് ബാരലില്‍ സൂക്ഷിച്ച 480 ലിറ്റര്‍ കള്ളാണ് പിടിച്ചെടുത്തത്. …

Read More »

അതിജീവിതയെ അപമാനിച്ച കേസ്: രാഹുല്‍ ഈശ്വറിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുലിനെ 14 ദിവസം കോടതി റിമാന്‍ഡ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് രാഹുലിനെ മാറ്റിയിട്ടുണ്ട്. അതിജീവിതകളെ സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ കേസില്‍ …

Read More »

ഓര്‍മ്മക്കുറവുള്ള പാലക്കാട് സ്വദേശിയായ വയോധികനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി; ബന്ധുക്കള്‍ക്കായി തിരച്ചില്‍

പാലക്കാട്: പാലക്കാട് സ്വദേശിയെന്ന് സംശയിക്കുന്ന വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍. 80 വയസ്സ് പ്രായം തോന്നിക്കുന്ന സേതുമാധവന്‍ എന്നയാളെ തമിഴ്‌നാട്ടിലാണുള്ളത്. ഇയാള്‍ക്ക് ഓര്‍മ്മക്കുറവും കേള്‍വി പ്രശ്‌നവുമുണ്ട്. എലപ്പുള്ളി-പാറ സ്വദേശിയാണോ ഇയാള്‍ എന്നും സംശയമുണ്ട്. ഒരാഴ്ച മുന്‍പ് പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കോയമ്പത്തൂര്‍ ബസ് കയറി വയോധികന്‍ പോകുന്നത് കണ്ടവരുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ 9446646304 എന്ന നമ്പറില്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »