Recent Posts

ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയ്ക്ക് യുവാവ് മുങ്ങിമരിച്ചു

തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലി കടവില്‍ ഒഴുക്കില്‍ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടേയും മിനിയുടേയും മകന്‍ കൃഷ്ണന്‍ (30) ആണ് മരിച്ചത്. കറുകറ്റിയില്‍ ഞായറാഴ്ച 12.30ഓടെയാണ് സംഭവം. കുടുബ സുഹൃത്തുക്കളായ ആറുപേര്‍ പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ 9 വയസ്സുകാരന്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ കൃഷ്ണനും ഒഴുക്കില്‍ പെട്ടതോടെ സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൃഷ്ണനെ ഉടന്‍ തന്നെ …

Read More »

തമിഴ്‌നാട്ടില്‍ ബസ്സുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചു; 12 മരണം

പാലക്കാട്: ശിവഗംഗയിലെ കാരക്കുടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരു ദിശയില്‍ വന്ന ബസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാരക്കുടിയിലേക്കും മധുരയിലേക്കും പോയ ബസുകളാണ് അപകടത്തില്‍ പെട്ടത്. തിരുപ്പത്തൂരിന് സമീപമുള്ള റോഡിലാണ് അപകടം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസുകളാണ് അപകടത്തില്‍ പെട്ടത്. വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ …

Read More »

മലമ്പുഴയില്‍ കണ്ട പുലിക്കായി തിരച്ചില്‍ തുടരും;രാത്രി യാത്രചെയ്യുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

പാലക്കാട്: മലമ്പുഴയില്‍ കണ്ട പുലിക്കായുള്ള തിരച്ചില്‍ തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയില്‍ രാത്രി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. രാത്രിയും പുലിക്കായുള്ള തിരച്ചില്‍ തുടരാനാണ് വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. …

Read More »