Recent Posts

പുതുക്കോട് വാഹനാപകടം: ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

പുതുക്കോട്: മണപ്പാടം വില്ലേജ് ഓഫീസിനു സമീപം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ യാത്രക്കാരനായ രാജൻ, രാധിക എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More »

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ചികിത്സ വൈകിപ്പിച്ചതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. തിരുവനന്തപുരം വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) വച്ചാണ് ജനുവരി 17 ന് ബിസ്മീർ (37) എന്ന ചെറുപ്പക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു. സിഎച്ച്സിയിലേക്ക് കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന് വൈദ്യചികിത്സ നൽകിയില്ലെന്ന് മരിച്ച ബിസ്മീറിന്റെ കുടുംബം നൽകിയ പരാതിയിൽ ആരോപിച്ചു. പരാതി …

Read More »

ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ആയി കുറക്കണം; നാളെ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്

ന്യൂഡല്‍ഹി: ജോലി സമയങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ നാളെ സമരത്തിലേക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (യുഎഫ്ബിയു) ആണ് രാജ്യ വ്യാപകമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 24ന് നാലാം ശനിയും 25ന് ഞായറാഴ്ചയും 26 റിപ്പബ്ലിക് ദിനവും കൂടി ഒരുമിച്ച് വന്നതോടെ തുടര്‍ച്ചയായ നാലു ദിവസത്തെ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ജനുവരി 23ന് ചീഫ് ലേബര്‍ കമ്മീഷ്ണറുമായി …

Read More »