Recent Posts

പാലക്കാട് നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ വെന്തുമരിച്ചു

പാലക്കാട്: ധോണിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ റോഡില്‍ അരിമണി എസ്‌റ്റേറ്റില്‍ വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. മുണ്ടൂര്‍ വേലിക്കാട് സ്വദേശിയുടേതാണ് കാര്‍ എന്നാണ് പ്രാഥമിക നിഗമനം. ഇതുവഴി കടന്നുപോയ യാത്രക്കാരിലൊരാളാണ് കാര്‍ കത്തുന്ന വിവരം പോലീസിനേയും നാട്ടുകാരേയും അറിയിച്ചത്. കാറിലെ തീ അണച്ച ശേഷമാണ് കാറിനുള്ളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. …

Read More »

വാളയാറില്‍ അന്യസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണ്‍ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് പുതുശ്ശേരി പഞ്ചായത്തിലെ അട്ടപ്പള്ളത്താണ് സംഭവം. റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന രാമാനാരായണ്‍ ഭയ്യയെ ഒരുകൂട്ടം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ആള്‍ക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂറിന് ശേഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. …

Read More »

മണ്ണാര്‍ക്കാട് യുവാവിന് നേരെ ആസിഡാക്രമണം; ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിനിടെ യുവാവിന് നേരെ ആസിഡാക്രമണം. വരോട് സ്വദേശി അന്‍സിലാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ പൊമ്പ്ര വടക്കേകര എടത്തൊടി വീട്ടില്‍ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊമ്പ്ര സ്വദേശി വിശ്വജിത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം അന്‍സിലും സുഹൃത്തുക്കളും വിശ്വജിത്തിന്റെ കുടുംബ വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കെത്തിയ സമീപത്തെ വീട്ടിലെ താമസക്കാരനായ ശ്രീകുമാര്‍ എന്ന കുട്ടാപ്പി യുവാക്കളോട് തട്ടിക്കയറുകയും കുപ്പിയില്‍ …

Read More »