Recent Posts

പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി: മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

പാലക്കാട്: തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പാലക്കാട് ഡിസിസി ഓഫീസില്‍ നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തേക്ക് നടത്തിയ പ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പതിനായിരം തവണ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഗാന്ധിജി ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ രമ്യ പറഞ്ഞു. ഗാന്ധിജിയുടെ പേര് പോലും കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും രമ്യ …

Read More »

ജിദ്ദ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറില്‍ തകരാര്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ലാന്‍ഡിങ് ഗിയറുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തിര ലാന്‍ഡിങ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറുകള്‍ പൊട്ടി. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. 160 യാത്രക്കാരാണ് വിമാനത്തിലുള്ളത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സിയാല്‍ അറിയിച്ചിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 1.15ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. യാത്രാമധ്യേ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ …

Read More »

എസ്‌ഐആര്‍: പുറത്താകുന്നവര്‍ 24.95 ലക്ഷം; ഫോം നല്‍കാന്‍ ഇന്നുകൂടി അവസരം

പാലക്കാട്: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) തുടര്‍ന്ന് പട്ടികയില്‍ നിന്ന് പുറത്താകുന്നത് 24.95 ലക്ഷം ആളുകള്‍. പുറത്താകുന്നവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. https://ceo.kerala.gov/asd-lits എന്ന ലിങ്കില്‍ ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാം. ഫോം നല്‍കാത്തവര്‍ക്ക് ഇന്നുകൂടി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനു ശേഷമാണ് അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുക. എസ്‌ഐആറില്‍ കൂടുതല്‍ സമയം വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടില്ല. എസ്‌ഐആറില്‍ പേരുണ്ടോ എന്ന് എങ്ങനെ …

Read More »