Recent Posts

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പാലക്കാട്: അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ നല്‍കുന്ന എന്‍ സി വി ഇ ടി ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭ്യമാവും. താല്പര്യമുള്ളവര്‍ https://forms.gle/bW3ZExKEYUn4uGSq7 എന്ന ലിങ്ക് വഴി …

Read More »

അടുക്കള ബജറ്റുകള്‍ക്ക് ആശ്വാസം; വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു

പാലക്കാട്: സാധാരണക്കാര്‍ക്ക് ആശ്വാസമായി വെളിച്ചെണ്ണ വിലയില്‍ വന്‍ കുറവ്. ലിറ്ററിന് 360 രൂപയാണ് നിലവിലെ മാര്‍ക്കറ്റ് വില. കഴിഞ്ഞ ആഴ്ച 400 രൂപയിലാണ് വ്യാപാരം നടന്നത്. ഓണത്തോടനുബന്ധിച്ച് ലിറ്ററിന് 500 രൂപയുടെ മുകളിലെത്തിയിടത്തു നിന്നാണ് ഘട്ടംഘട്ടമായി വില കുറഞ്ഞത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാളികേര ഉല്‍പാദനം വര്‍ദ്ധിച്ചതും കൊപ്ര ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് വില പൊടുന്നനെ കുറയാന്‍ കാരണം. അടുത്ത ഏപ്രിലോടെ ലിറ്റര്‍ വില 160ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More »

മാത്തൂരില്‍ ആര് ഭരിക്കും? യുഡിഎഫിനും എല്‍ഡിഎഫിനും 8 സീറ്റുകള്‍

കുഴല്‍മന്ദം: മാത്തൂര്‍ പഞ്ചായത്തില്‍ ആര് ഭരണത്തിലേറുമെന്ന കാര്യത്തില്‍ ആശങ്കയ്ക്ക് വിരാമമായില്ല. പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. എല്‍ഡിഎഫും യുഡിഎഫും 8 വീതം സീറ്റുകളും എന്‍ഡിഎ 2 സീറ്റുമാണ് നേടിയത്. ബിജെപിയുടെ പിന്തുണ ലഭിച്ചാലേ ഏതെങ്കിലുമൊരു കക്ഷിക്ക് ഭരിക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ടോസിലൂടെ അധ്യക്ഷനേയും ഉപാധ്യക്ഷനേയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കുകയാണ് ചെയ്യുക. കഴിഞ്ഞ തവണ ഇതേ രീതിയില്‍ ഭരണം നടത്തിയ പഞ്ചായത്താണ് കുഴല്‍മന്ദം. 8 വീതം സീറ്റുകള്‍ യുഡിഎഫും എല്‍ഡിഎഫും …

Read More »