Recent Posts

പാലക്കാട് ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; അപകടം ഡ്രില്‍ ചെയ്യുന്നതിനിടെ

കൂറ്റനാട്: ആശാരിപ്പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മങ്കര കല്ലൂര്‍ അമ്പലപ്പടി വീട്ടില്‍ രവിചന്ദ്രന്‍ (53) ആണ് മരിച്ചത്. കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തില്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ച് സ്‌ക്രൂ ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞു വീണ രവിചന്ദ്രനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സരസ്വതിയാണ് ഭാര്യ. അജയ്, അഞ്ജന, അമല്‍ എന്നിവര്‍ മക്കളാണ്. ചാലിശ്ശേരി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Read More »

കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്കും ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള കണ്ണാടി ഡിവിഷനില്‍ നിന്നും നിഖില്‍ കണ്ണാടിയും, കിണാശ്ശേരി ഡിവിഷനില്‍ നിന്നും കെ.ശെല്‍വരാജുമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് കുഴല്‍മന്ദം ഡിവിഷനില്‍ നിന്ന് അജാസ് കുഴല്‍മന്ദമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി. പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കടലാക്കുറിശ്ശി – സുജാത വിനയരാജ് കണ്ണനൂര്‍ – വിജി അനീഷ് വടക്കും മുറി – അശ്വതി സജീഷ് പുഴക്കല്‍ – മണിക്കണന്‍ …

Read More »

അറ്റകുറ്റപ്പണി; ഐഐടി റെയില്‍വേ ഗേറ്റ് 6 ദിവസം അടച്ചിടും

മലമ്പുഴ: അറ്റകുറ്റപ്പണികള്‍ക്കായി ഐഐടി റെയില്‍വേ ഗേറ്റ് (LC.156 Moruglass Gate, IIT) 6 ദിവസം അടച്ചിടും. 26ന് രാവിലെ 7 മണിമുതല്‍ ഡിസംബര്‍ 1ന് രാത്രി 8 മണിവരെയാണ് അടച്ചിടുന്നത്. ഇതുവഴി യാത്ര ചെയ്യുന്നവര്‍ പുത്തൂര്‍- കടുക്കാംകുന്നം മന്തക്കാട്-മലമ്പുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »