Recent Posts

ജസ്റ്റിസ് സൂര്യകാന്ത് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശ രാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹരിയാന സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുമെന്നും ഭരണഘടന ബെഞ്ച് തീരുമാനമെടുക്കേണ്ട കേസുകളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി കൂടുതല്‍ ഭരണഘടന ബെഞ്ചുകള്‍ …

Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളിലും മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം വരും ദിവസങ്ങളില്‍ തീവ്രന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. …

Read More »

ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ; 5150 പേർ സ്ത്രീകൾ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ ജില്ലയിൽ 9909 സ്ഥാനാർത്ഥികൾ. ഇതിൽ 5150 പേർ സ്ത്രീകളും 4759 പേർ പുരുഷന്മാരുമാണ്. സൂക്ഷ്മപരിശോധനയിൽ 24 സ്ത്രീകളുടേയും 32 പുരുഷന്മാരുടേയും പത്രികകൾ തള്ളിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 140995 സ്ഥാനാർത്ഥികളാണുള്ളത്. ഇതിൽ 3 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരാണ്. 3 പേരും തിരുവനന്തപുരത്ത് നിന്നാണ് മത്സരിക്കുന്നത്. 74592 സ്ത്രീകളാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ ജനവിധി തേടുന്നത്. 66400 പുരുഷന്മാരും മത്സരിക്കുന്നുണ്ട്. ജില്ലയിൽ 11703 …

Read More »