Recent Posts

യുഡിഎഫ് വിജയാഹ്ലാദത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ചു; യുവാവിന് ദുരാണാന്ത്യം

മലപ്പുറം: ചെറുകാവ് പെരിയമ്പലത്ത് യുഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രി 6.30 ഓടെയായിരുന്നു സംഭവം. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് അപകടത്തിനിടയാക്കിയത്. സംഭവ സമയത്ത് ഇര്‍ഷാദ് സ്‌കൂട്ടറിന്റെ മുന്‍വശത്ത് ഇരിക്കുകയായിരുന്നു. ഗുരുതരമായി …

Read More »

എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക അന്തരിച്ചു

പാലക്കാട്: എലപ്പുള്ളി മനവഴി വീട്ടില്‍ ദീപിക (72) അന്തരിച്ചു. പുത്തൂരിലെ ദീപകം വണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 12ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ വച്ച് നടക്കും. അമ്മ പരേതയായ സത്യഭാമ അമ്മ. അച്ഛന്‍ പരേതനായ വിജികെ നായര്‍. രാജന്‍ മനവഴി, ജയശ്രീ രാധാകൃഷ്ണന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Read More »

പുതൂരില്‍ തോല്‍വിയറിഞ്ഞ് ഇടതുപക്ഷം; അട്ടിമറി ജയത്തോടെ എന്‍ഡിഎ ഭരണത്തിലേക്ക്

പാലക്കാട്: കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിനെ കാത്ത അട്ടപ്പാടിയിലെ പുത്തൂരില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി ജയം. ആകെയുള്ള 14 വാര്‍ഡുകളില്‍ 9 സീറ്റുകളില്‍ ജയിച്ചാണ് എന്‍ഡിഎ ഭരണത്തിലേറുന്നത്. സിപിഐയും സിപിഎമ്മും 7 വീതം സീറ്റുകളിലാണ് മത്സരിച്ചത്. പക്ഷേ ഒരു സീറ്റില്‍ പോലും മുന്നണിക്ക് ജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് 5 സീറ്റുകള്‍ നേടി. പഞ്ചായത്ത് അധ്യക്ഷയായിരുന്ന സിപിഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതി അനില്‍ കുമാറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ …

Read More »