Recent Posts

കുട്ടികൾ കുറഞ്ഞു; എയ്ഡഡ് സ്കൂളുകളിൽ നിന്ന് പുറത്താവുന്നത് 500 ൽ അധികം അധ്യാപകർ

തിരുവനന്തപുരം: കുട്ടികൾ കുറഞ്ഞതിനെത്തുടർന്ന് സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽനിന്ന്‌ പുറത്തായത് അഞ്ഞൂറിലേറെ അധ്യാപകർ. സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടമുണ്ടായാൽ അധ്യാപകർക്ക് സർക്കാരിൻ്റെ സംരക്ഷണം ലഭിക്കും. ജോലി സംരക്ഷിക്കാനായി പുനർ  വിന്യസിക്കുകയും ചെയ്യും. എന്നാൽ എയ്ഡഡ് അധ്യാപകർക്ക് ഈ സംരക്ഷണം ലഭിക്കില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തരത്തിൽ പുറത്തു പോകുന്നത് 511 അധ്യാപകരാണ്. അധ്യാപകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക സംഘടനകളിൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നെങ്കിലും സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല. സ്കൂളുകളിൽ പ്രഥാനാധ്യാപകരെ നിയമിക്കുമ്പോൾ …

Read More »

എറണാകുളം ബ്രോഡ്‌വേയിൽ തീപിടിത്തം; 12 കടകൾ കത്തിനശിച്ചു

കൊച്ചി: എറണാകുളം ബ്രോഡ് വേ മാർക്കറ്റിൽ തീപിടിച്ച് 12 കടകൾ പൂർണമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെയാണ് അപകടം. ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകളിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫയർഫോഴ്സിൻ്റെ എട്ട് യൂണിറ്റുകൾ സ്ഥലത്തുണ്ട്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളുമുള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More »

ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; വാഹനം മറിഞ്ഞ് എലപ്പുള്ളി സ്വദേശിക്ക് ദാരുണാന്ത്യം

എലപ്പുള്ളി: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എലപ്പുള്ളി കുന്നുകാട് കോവില്‍വീട്ടില്‍ ജസ്റ്റിന്‍ ജോസഫ് (44) ആണ് മരിച്ചത്. ഓട്ടോ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. കനാല്‍പിരിവ് നിലംപതി-മേനോന്‍പാറ റോഡില്‍ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും വാളയാറിലേക്ക് പോകുകയായിരുന്നു ജസ്റ്റിന്‍. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ജസ്റ്റിന്‍ കുടുങ്ങിപ്പോയിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ജസ്റ്റിനെ ഉടന്‍തന്നെ …

Read More »