Recent Posts

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളോ പരാതികളോ ഉണ്ടോ? ജില്ല ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റ ചട്ടം (എം.സി.സി) ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ &എ) സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്‍പ് ഡെസ്‌ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഹെല്‍പ് ഡെസ്‌കിലേക്ക് …

Read More »

തിരഞ്ഞെടുപ്പില്‍ നിന്നും എലപ്പുള്ളി പോരാട്ട ജനകീയ സമിതി പിന്‍വാങ്ങുന്നു; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്നും പിന്‍വാങ്ങുന്നതായി എലപ്പുള്ളി ജനകീയ സമിതി. പഞ്ചായത്തിലേക്ക് മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി സമിതി കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് സെബാസ്റ്റിയന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് പിന്‍വാങ്ങല്‍. ഏഴാം വാര്‍ഡില്‍ മദ്യക്കമ്പനിക്കെതിരായ സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മണ്ണുക്കാട് സ്വദേശിയായ കേശവദാസിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. മണ്ണുകാട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാനിരിക്കുന്ന മദ്യക്കമ്പനിക്ക് പ്രാരംഭ അനുമതി ലഭിച്ചിരുന്നു. ഇതിനെതിരെ ജനകീയ സമിതി രൂപീകരിച്ച് ജനകീയ …

Read More »

താണാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കളെ തേടി പോലീസ്

പാലക്കാട്: നവംബര്‍ 16ന് താണാവ് ബീവറേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന വിജയന്‍ എന്നയാളെ കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇയാളുടെ വലത് കയ്യില്‍ 8 സെന്റിമീറ്റര്‍ നീളത്തിലും 6 സെന്റിമീറ്റര്‍ വീതയിലും കുരിശ് പച്ച കുത്തിയിട്ടുണ്ട്. വലതു നെറ്റിയുടെ മുകളിലായി മുറിപ്പാടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം …

Read More »