Recent Posts

ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ ബസിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

ആലത്തൂര്‍: കൊട്ടിക്കലാശത്തിനിടെ അമിതാവേശത്തില്‍ ബസിന്റെ മുകളില്‍ നിന്ന് ഡൈവ് ചെയ്ത യുവാവിന് പരിക്ക്. തോണിപ്പാടം നെല്ലിപ്പാടം കുടപ്പുഴയില്‍ സുല്‍ത്താന്‍ (40)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4നായിരുന്നു സംഭവം. തരൂര്‍ തോണിപ്പാടം കുണ്ടുകാട് ജംക്ഷനില്‍ കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ സുല്‍ത്താന്‍ ചാടിക്കയറുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെ ബസിന്റെ മുകളില്‍ നിന്ന് സുല്‍ത്താന്‍ നിലത്തേക്ക് ഡൈവ് ചെയ്യുകയായിരുന്നു. നിലത്തു വീണ സുല്‍ത്താന്‍ എഴുന്നേല്‍ക്കാതായതോടെയാണ് അപകടം പറ്റിയെന്ന് കൊട്ടിക്കലാശത്തിനിടെ ബസിന് …

Read More »

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു; 7 പേര്‍ക്ക് പരിക്ക്; ഒരു കുട്ടിയുടെ നില ഗുരുതരം

കോട്ടക്കല്‍: പുത്തൂരില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേര്‍ക്ക് പരിക്ക്. ഇതില്‍ 9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം. പുത്തൂര്‍ അരിച്ചൊള് ഭാഗത്താണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി കാറുകളടക്കമുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റിലും ട്രാന്‍സ്‌ഫോമറിലും ഇടിച്ചാണ് ലോറി നിന്നത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി മുടങ്ങിയിട്ടുണ്ട്.

Read More »

‘വഴക്കിനെ തുടര്‍ന്ന് കല്ലെടുത്ത് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍’: ചിത്രപ്രിയയുടെ മരണത്തില്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍

കൊച്ചി: മലയാറ്റൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വഴിത്തിരിവ്. വഴക്കിനെ തുടര്‍ന്ന് ചിത്രപ്രിയയെ കൊലപ്പെടുത്തിയെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. മദ്യ ലഹരിയില്‍ കൃത്യം ചെയ്‌തെന്നും ചിത്രപ്രിയയുടെ തലയ്ക്ക് കല്ലെടുത്ത് അടിക്കുകയായിരുന്നെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്. ബൈക്കില്‍ സുഹൃത്ത് അലന്റെ ഒപ്പം ചിത്രപ്രിയ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടതില്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിരുന്നു. …

Read More »