പരിഷ്‌കരിച്ച തൊഴിലുറപ്പ് പദ്ധതി: മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്

പാലക്കാട്: തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. പാലക്കാട് ഡിസിസി ഓഫീസില്‍ നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തേക്ക് നടത്തിയ പ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പതിനായിരം തവണ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും ഗാന്ധിജി ജീവിക്കുന്നത് ജനങ്ങളുടെ ഹൃദയത്തിലാണെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ രമ്യ പറഞ്ഞു. ഗാന്ധിജിയുടെ പേര് പോലും കേന്ദ്ര സര്‍ക്കാര്‍ ഭയക്കുകയാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ അധ്യക്ഷനായിരുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം സി.പി.മുഹമ്മദ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ.തുളസി, നേതാക്കളായ കെ.എ ചന്ദ്രന്‍, വി.രാമചന്ദ്രന്‍, തോലന്നൂര്‍ ശശിധരന്‍, എസ്.കെ അനനന്തകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി.വി സതീഷ്, പി.കെ പ്രിയ കുമാരന്‍, പി.കെ പ്രിയ കുമാരന്‍, പി.കെ വാസു, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സുധാകരന്‍ പ്ലാക്കാട്ട്, കമ്മുക്കുട്ടി എടത്തോള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …