പുലിയെ പേടിച്ച് അടച്ചിട്ട മുള്ളി ട്രൈബല്‍ സ്‌കൂള്‍ നാളെ തുറക്കും

പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂള്‍ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്‌കൂള്‍ തുറക്കുന്നത്. സ്‌കൂള്‍ പരിസരത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറുപതോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് അരികില്‍ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു.

പുലിയെ പിടികൂടാനുള്ള കൂടും, സ്‌കൂള്‍ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വനംമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സബ് കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തിലും വിഷയം അവതരിപ്പിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. സ്‌കൂള്‍ പരിസരത്ത് പുലിയെത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ചാണ് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നത്.

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …