പാലക്കാട് നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതയില്ല; മൂന്നാമതും ബിജെപി ഭരണത്തിലേക്ക്?

പാലക്കാട്: നഗരസഭയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സഖ്യ സാധ്യതകള്‍ മങ്ങിയതോടെ മൂന്നാമതും ബിജെപി ഭരണത്തിലേക്ക്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. ഇന്ത്യാ സഖ്യ മുന്നണിപോലെ പാലക്കാടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ഒരുമിച്ചു നില്‍ക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലടക്കം ഇത് ചര്‍ച്ചയാകുമെന്നതിനാലാണ് ഇരു മുന്നണികളും പിന്നോട്ടടിക്കുന്നത്.

ഇടതു മുന്നണിയുമായി സഖ്യത്തില്‍ എത്തേണ്ടതില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. യുഡിഎഫ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ഒരു തരത്തിലുള്ള ധാരണയ്ക്കും സിപിഎം തയ്യാറല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ പാലക്കാട് നഗരസഭയില്‍ നിരുപാധികം വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് മുസ്ലിംലീഗ് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ബിജെപി നഗരസഭയില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആരെത്തുമെന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി തീരുമാനം പുറത്തുവിട്ടിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകുക.

comments

Check Also

പ്രസവത്തിന് ശേഷം വയറില്‍ തുണിക്കെട്ട്; വയനാട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് പരാതിയുമായി യുവതി

മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി യുവതിയും കുടുംബവും. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരിയാണ് പരാതിയുമായി രംഗത്ത് വന്നത്. …