പാലക്കാട്: പാലക്കാട് നഗരസഭയിൽ 7ൽ 4ലിടത്തും യുഡിഎഫ് മുന്നേറ്റം. ചിറ്റൂർ തത്തമംഗലം, പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് മുനിസിപ്പാലിറ്റികളിലാണ് യു ഡി എഫ് തരംഗം. പാലക്കാട് നഗരസഭയിൽ ബി ജെ പി ജയിച്ചു. ഷൊർണൂർ, ഒറ്റപ്പാലം മുനിസിപ്പാലിറ്റികൾ എൽഡിഎഫിനൊപ്പം നിന്നു.
ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി
ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 33 സീറ്റില്‍ 12 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎഫയുമാണ് വിജയിച്ചത്. 9 ഇടത്ത് മറ്റുള്ളവരാണ് ജയിച്ചു കയറിയത്. ഇവരുടെ നിലപാട് മുനിസിപ്പാലിറ്റിയില്‍ നിര്‍ണായകമാകും.
ചിറ്റൂര്‍- തത്തമംഗലം മുനിസിപ്പാലിറ്റി
ചിറ്റൂര്‍- തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ 30 വാര്‍ഡില്‍ 19 ഇടത്ത് യുഡിഎഫ് ജയിച്ചു കയറി. 6 വാര്‍ഡില്‍ എല്‍ഡിഎഫും 5 വാര്‍ഡില്‍ മറ്റുള്ളവരും ജയിച്ചു.
മണ്ണാർക്കാട് മുനിസിപ്പാലിറ്റി
മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 30 സീറ്റില്‍ 17 ഇടത്ത് യുഡിഎഫ് ജയിച്ചു. 4 ഇടത്ത് എല്‍ഡിഎഫും 1 ഇടത്ത് എന്‍ഡിഎയും 8 വാര്‍ഡുകളില്‍ മറ്റുള്ളവരും ജയിച്ചു.
ഒറ്റപ്പാലം മുനിസിപ്പാലിറ്റി
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയില്‍ ആകെയുള്ള 39 വാര്‍ഡില്‍ 7 ഇടത്ത് യുഡിഎഫും 19 ഇടത്ത് എല്‍ഡിഎഫും ജയിച്ചു. 12 വാര്‍ഡുകളില്‍ എന്‍ഡിഎയും 1 ഇടത്ത് മറ്റുള്ളവരും ജയിച്ചു.
പാലക്കാട് മുനിസിപ്പാലിറ്റി
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ 53 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫും 8 ഇടത്ത് എല്‍ഡിഎഫും ജയിച്ചു. 25 വാര്‍ഡില്‍ എന്‍ഡിഎയും 3 വാര്‍ഡില്‍ മറ്റുള്ളവരും ജയിച്ചു.
പട്ടാമ്പി മുനിസിപ്പാലിറ്റി
പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ 29 വാര്‍ഡുകളില്‍ 15 ഇടത്ത് യുഡിഎഫും വിജയിച്ചു. 7 വാര്‍ഡുകളില്‍ എല്‍ഡിഎഫും 1 വാര്‍ഡില്‍ എന്‍ഡിഎയും 6 വാര്‍ഡില്‍ മറ്റുള്ളവരും ജയിച്ചു.
ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി
ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയില്‍ 35 വാര്‍ഡുകളില്‍ 17 വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. 5 വാര്‍ഡില്‍ യുഡിഎഫും 12 വാര്‍ഡില്‍ എന്‍ഡിഎയും 1 വാര്‍ഡില്‍ മറ്റുള്ളവരും വിജയിച്ചു.
Prathinidhi Online