പാലക്കാട്: നവംബര്‍ 16ന് താണാവ് ബീവറേജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ ബന്ധുക്കള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന വിജയന്‍ എന്നയാളെ കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാലക്കാട് ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഇയാളുടെ വലത് കയ്യില്‍ 8 സെന്റിമീറ്റര്‍ നീളത്തിലും 6 സെന്റിമീറ്റര്‍ വീതയിലും കുരിശ് പച്ച കുത്തിയിട്ടുണ്ട്. വലതു നെറ്റിയുടെ മുകളിലായി മുറിപ്പാടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കാനുള്ള ഫോണ്‍ നമ്പര്‍: 0491 2502375, 9497980633, 9497987147
Prathinidhi Online