മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍ പടിയിലുണ്ടായ വാഹനാപകടത്തില്‍ സബ് ജില്ല കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് പാറപ്പാടം രാജേഷ്-ദിവ്യ ദമ്പതികളുടെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നടക്കുന്ന സബ് ജില്ല കലോത്സവത്തില്‍ നാടന്‍പാട്ടില്‍ മത്സരിക്കാന്‍ പോകുന്നതിനിടെയാണ് അപകടം.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് അപകടം. കൂട്ടുകാരനായ മുഹമ്മദ് സിനാനുമൊത്ത് ബൈക്കില്‍ മണ്ണാര്‍ക്കാടേക്ക് വരുമ്പോള്‍ ഓമ്‌നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യം തച്ചമ്പാറയിലെ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടു. കഴിഞ്ഞ ദിവസം ചിത്രരചന – ജലച്ചായം മത്സരത്തില്‍ ദില്‍ജിത്ത് എ ഗ്രേഡ് നേടി ജില്ലയിലേക്ക് മത്സരിക്കാന്‍ അര്‍ഹത നേടിയിരുന്നു.
Prathinidhi Online