14കാരന്റെ ആത്മഹത്യ; പ്രധാനാധ്യാപിക ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: പല്ലന്‍ചാത്തന്നൂരില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. പ്രധാന അധ്യാപിക ലിസി, അധ്യാപകയായ ആശ എന്നിവരെ അന്വേഷണവിധേയമായി സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജുനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അര്‍ജുന്റെ മരണത്തില്‍ അധ്യാപികയായ ആശയ്ക്ക് പങ്കുണ്ടെന്നും അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും വ്യാഴാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. മരണത്തില്‍ അധ്യാപികയ്‌ക്കെതിരെ ആരോപണവുമായി മാതാപിതാക്കളും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുത്തത്.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …