പാലക്കാട്: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍. ഉപജില്ലയിലെ കായികാധ്യാപകരുടെ സംയുക്ത സംഘടനയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചുമതലകളില്‍ നിന്നും സംഘാടനത്തില്‍ നിന്നും അധ്യാപകര്‍ വിട്ടുനിന്നതോടെ മത്സരങ്ങള്‍ വൈകി. എല്ലാ സ്‌കൂളുകളിലും കായികാധ്യാപകരെ നിയമിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
മത്സരങ്ങള്‍ക്കിടെ അധ്യാപകര്‍ കറുത്ത വസ്ത്രങ്ങളും മാസ്‌കും ധരിച്ച് അധ്യാപകര്‍ സിന്തറ്റിക് ട്രാക്കിലൂടെ പ്രതിശേധ മാര്‍ച്ച് നടത്തി. അധ്യാപകര്‍ പ്രതിഷേധിച്ചതോടെ മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. 8 മണിക്കായിരുന്നു മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്.
comments
Prathinidhi Online