‘നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ അണ്ടിപ്പരിപ്പും സോപ്പും മിഠായിയൊക്കെ വേണം. അതുകൊണ്ടാണ് മോഷ്ടിച്ചത്’.പാലക്കാട്ടെ പലചരക്ക് മോഷണക്കേസിലെ പ്രതി

പാലക്കാട്: ‘നാട്ടില്‍ പോകുമ്പോള്‍ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ അണ്ടിപ്പരിപ്പും സോപ്പും മിഠായിയൊക്കെ വേണം. അതുകൊണ്ടാണ് മോഷ്ടിച്ചത്’. കപ്പൂരില്‍ കടകളില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതിയെ പിടിക്കുമ്പോള്‍ പോലീസുകാര്‍ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം സമ്മാനം നല്‍കാന്‍ പണമില്ലാതെ വന്നപ്പോഴാണ് കൊല്‍ക്കത്ത സ്വദേശിയായ അബൂ റയ്ഹാന്‍ (26) മോഷണത്തിനിറങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു കപ്പൂര്‍ കോഴിക്കര അങ്ങാടിയിലെ മൂന്ന് കടകളില്‍ മോഷണം നടന്നത്. പലചരക്ക് കടകളില്‍ നിന്ന് പണത്തിന് പുറമെ വെളിച്ചെണ്ണ, അണ്ടിപ്പരിപ്പ്, സോപ്പ്, സിഗരറ്റ് പാക്കറ്റുകള്‍, ബിസ്‌കറ്റ്, മിഠായി എന്നിവയായിരുന്നു മോഷ്ടിക്കപ്പെട്ടത്.

തുടര്‍ന്ന് കടയ്ക്ക് മുകളില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ചാലിശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങളിലുള്ളത് അബൂ റയ്ഹാനാണെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ഇയാള്‍ ബംഗാളിലേക്ക് പോയതായി മനസ്സിലാക്കി. തുടര്‍ന്ന് പാലക്കാട്, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും മോഷ്ടിച്ച തൊണ്ടിമുതലുമായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് അബൂ റയ്ഹാനെ പൊലീസ് പിടികൂടുകയായിരുന്നു.

വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ സാധനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പണമില്ലാത്തതിനാലാണ് മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനാണ് അണ്ടിപ്പരിപ്പരിപ്പും മിഠായിയും ബിസ്‌കറ്റുമൊക്കെ മോഷ്ടിച്ചതെന്നും പ്രതി സമ്മതിച്ചു. എന്തായാലും നാട്ടുകാര്‍ക്കിടയില്‍ ഏറെ ചിരി പടര്‍ത്തുന്ന മോഷണമായി അബൂ സുഫിയാന്റേത്.

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …