പാലക്കാട് : പല്ലശ്ശന വാമലക്കോവിൽ, എലവഞ്ചേരി, കുമ്പളക്കോട്, എലുക്കഞ്ചേരി, പല്ലാവൂർ വാമല എന്നിവിടങ്ങളിൽ തുലാംവാവുത്സവ ഭാഗമായുള്ള വിശ്വാസികളുടെ മലകയറ്റവും വഴിപാട് സമർപ്പണവും ചൊവ്വാഴ്ച നടക്കും.
പല്ലശ്ശന വാമലയിൽ പഴയകാവ് ദേവസ്വത്തിന്റെ്റെ മേൽനോട്ടത്തിലും എലുക്കഞ്ചേരി വാമലയിൽ ശ്രീധർമശാസ്താ വിഷ്ണുക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിലുമാണ് ഉത്സവപരിപാടികൾ നടക്കുന്നത്. പല്ലശ്ശനയിൽ രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പഴയകാവിൽനിന്ന് വാമല മുകളിലേക്ക് സ്വാമിരഥം എഴുന്നള്ളത്ത് നടക്കും.
എലുക്കഞ്ചേരി ക്ഷേത്രത്തിൽ രാവിലെമുതൽ പ്രത്യേകപൂജകൾ നടക്കും.
comments
Prathinidhi Online