വിശാഖപട്ടണം: എറണാകുളം-ടാറ്റാ നഗര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍: 18189) തീപിടുത്തം. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുലര്‍ച്ചെയാണ് സംഭവം. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപമാണ്് തീപിടിത്തമുണ്ടായത്. വിശാഖപട്ടണത്ത് നിന്ന് 66 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷന്‍. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
തീപിടുത്തമുണ്ടായ കോച്ചുകളിലൊന്നില്‍ 82 യാത്രക്കാരും രണ്ടാമത്തെ കോച്ചില്‍ 76 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റുമാര്‍ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. കോച്ചുകളില്‍ കനത്ത പുക പടര്‍ന്നിരുന്നു. യാത്രക്കാര്‍ പുറത്തേക്ക് ഓടിയതിനാലും അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും രണ്ടു കോച്ചുകളും പൂര്‍
ണമായും കത്തി നശിച്ചിരുന്നു.
തീപിടിച്ച കോച്ചുകള്‍ ട്രെയിനില്‍ നിന്നും വേര്‍പെടുത്തിയാത്ര തുടര്‍ന്നിട്ടുണ്ട്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ദക്ഷിണ മേഖല റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
Prathinidhi Online