കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാറിനേയും വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനേയുമാണ് സ്ഥലംമാറ്റിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പിമാരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഇരുവര്‍ക്കും ട്രാന്‍സ്ഫര്‍. പേരാമ്പ്ര ഡിവൈഎസ്പിയെ ക്രൈംബ്രാഞ്ചിലേക്കും വടകര ഡിവൈഎസ്പിയെ കോഴിക്കോട് മെഡിക്കല്‍ കോളഡ് എസിപിയുമായാണ് സ്ഥലംമാറ്റിയത്. സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരേയും രണ്ട് പ്രമോഷന്‍ ഡിവൈഎസ്പിമാരേയും സ്ഥലംമാറ്റിയിട്ടുണ്ട്.
കോഴിക്കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എംപി രാജേഷിനെ പേരാമ്പ്ര ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കല്‍ കോളജ് ഡിവിഷന്‍ എസിപി എ ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്രയിലെ യുഡിഎഫ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയതിന്റെ മുഖ്യകാരണം യുഡിഎഫ് പ്രകടനം കടന്നു പോകാന്‍ അനുവദിക്കില്ലെന്ന പോലീസിന്റെ പിടിവാശിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയാസും പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ണീര്‍വാതക ഷെല്‍ തന്റെ മുഖത്തിന്റെ വലത് ഭാഗത്തായി വീണ് പൊട്ടുകയായിരുന്നെന്ന് നിയാസ് പറയുന്നു. തന്റെ കാഴ്ച ശക്തിയെ ഇത് കാര്യമായി ബാധിച്ചതായും നിയാസ് പറഞ്ഞു.
Prathinidhi Online