അരൂര്‍: പെരുമ്പളം പാലം ഡിസംബറോടെ ഗതാഗതത്തിനായി തുറന്നു നല്‍കാന്‍ കഴിയുമെന്ന് ദലീമ ജോജോ എംഎല്‍എ. പെരുമ്പളം ദ്വീപ് നിവാസികളുടെ ഒരുപാടു കാലത്തെ സ്വപ്‌നമാണ് ഇതോടെ പൂവണിയുന്നത്. പ്രദേശത്തെ അപ്രോച്ച് റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജിയോ പൈലിങ്ങിലൂടെ 5000ത്തിലധികം തെങ്ങുകള്‍ ഭൂമിയില്‍ താഴ്ത്തിയാണ് അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുന്നത്.
വടുതല ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികള്‍ പകുതിയിലധികം പൂര്‍ത്തിയായിട്ടുണ്ട്. 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള 2 വരിപ്പാതയാണ് നിര്‍മിക്കുന്നത്. ഇരുവശത്തും നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയ ജലപാത കടന്നു പോകുന്നതിനാല്‍ പാലത്തിന്റെ മധ്യത്തില്‍ ബോസ്ട്രിങ് രീതിയിലാണ് നിര്‍മ്മാണം. വലിയ ബോട്ടുകള്‍ക്കും തടസ്സമില്ലാതെ പാലത്തിന്റെ അടിയില്‍ക്കൂടി കടന്നു പോകാനാകും.
Prathinidhi Online