കണ്ണൂര്‍: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകന് പരിക്ക്. വെണ്ടുട്ടായി കനാല്‍കരയില്‍ വിപിന്‍ രാജിനാണ് പരിക്കേറ്റത്. സ്‌ഫോടക വസ്തു കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 5 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓലപ്പടക്കമാണ് പൊട്ടിയതെന്നാണ് വിപിന്‍ നല്‍കിയ മൊഴി. പൊട്ടാത്ത പടക്കം കയ്യിലെടുത്തപ്പോള്‍ കയ്യിലിരുന്ന് പൊട്ടിയെന്നാണ് വിപിന്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
comments
Prathinidhi Online