പുതുനഗരം -കൊല്ലങ്കോട് പാതയിലെ ഊട്ടറ ലെവൽക്രോസ് ഇന്ന് വൈകീട്ട് തുറക്കും 

പാലക്കാട്: പുതുനഗരം -കൊല്ലങ്കോട് പ്രധാനപാതയിലെ ഊട്ടറ ലെവൽക്രോസ്, അറ്റകുറ്റപ്പണി പൂർത്തിയാക്കി വെള്ളിയാഴ്‌ച വൈകീട്ടോടെ ഗതാഗതത്തിന് തുറന്നുനൽകും.

13-ന് രാവിലെ ഏഴുമുതൽ അടച്ച ഗേറ്റ് വ്യാഴാഴ് വൈകീട്ടോടെ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പണികൾ പൂർത്തിയാകാൻ സമയമെടുത്തതോടെ ഒരുദിവസത്തേക്ക് കൂടി ദീർഘിപ്പിക്കുകയായിരുന്നു. വ്യാഴാഴ്‌ചയും റെയിൽവേ ഗേറ്റിന് ഇരുവശത്തുനിന്നും ബസുകൾ സർവീസ് നടത്തിയിരുന്നു. യാത്രക്കാർക്ക് ഗേറ്റ് വഴിതന്നെ കാൽനടയാത്രയായി ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യം ലഭ്യമാക്കിയിരുന്നു. ചെറുവാഹനങ്ങൾ കാരപ്പറമ്പ് സബ് വേ വഴിയാണ് വടവന്നൂർ ഭാഗത്തേക്കും തിരിച്ചും സർവീസ് നടത്തിയത്.

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …