തദ്ദേശ തിരഞ്ഞെടുപ്പ്: മാതൃകാ ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാതൃക ഹരിത ബൂത്തുമായി സ്വീപും ശുചിത്വ മിഷനും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കുന്ന ബൂത്തിന്റെ മാതൃകയാണ് സിവില്‍ സ്റ്റേഷനില്‍ സജ്ജമാക്കിയത്. ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.

ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നും ജില്ല കളക്ടര്‍ പറഞ്ഞു. സ്വീപ്പും ജില്ല ശുചീത്വ മിഷനും സംയുക്തമായാണ് മതൃകാ ഹരിത ബൂത്ത് സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.ഗോപിനാഥന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി.വരുണ്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …