പൊങ്കൽ: പാലക്കാട് ഉൾപ്പെടെ 6 ജില്ലകളിൽ പൊതു അവധി

തിരുവനന്തപുരം: തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലെ 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്  ജില്ലകളിൽ പൊങ്കൽ ദിനമായ 15 ന് (വ്യാഴം) ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നുണ്ട്.

കേരളത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലെ തമിഴ് സ്വാധീനമുള്ള പ്രദേശങ്ങളിൽ തൈപ്പൊങ്കൽ വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ വർഷം പൊങ്കല്‍ പ്രമാണിച്ച് ഇതേ ജില്ലകളിൽ പ്രാദേശിക അവധി നൽകിയിരുന്നു

ജനുവരി 15 മുതല്‍ 17 വരെയാണ് തമിഴ്നാട്ടില്‍ പൊങ്കലുമായി ബന്ധപ്പെട്ട പ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. ഈ ദിനങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധിയാണ്. ജനുവരി 15 പൊങ്കലിനും, ജനുവരി 16ന് മാട്ടു പൊങ്കൽ, തിരുവള്ളുവർ ദിനം എന്നിവയ്ക്കും, ജനുവരി 17ന് കാണം പൊങ്കൽ, ഉഴവർ ദിനം എന്നിവ പ്രമാണിച്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …