പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി. സന്നിധാനവും മാളികപ്പുറവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് രാഷ്ട്രപതി ശബരിമലയില്‍ നിന്നും പുറത്തിറങ്ങിയത്. ഇരുമുടി കെട്ടു ചുമന്നാണ് രാഷ്ട്രപതി ശബരിമലയിലെത്തിയത്. ശബരിമല സന്ദര്‍ശിക്കുന്ന ആദ്യത്തെ വനിത രാഷ്ട്രപതിയാണ് ദ്രൗപതി മുര്‍മു. 1983ല്‍ വി.വി ഗിരിയാണ് ഇതിന് മുന്‍പ് ശബരിമല സന്ദര്‍ശിച്ച രാഷ്ട്രപതി. ആചാരപരമായി മാലയിട്ട് വ്രതമെടുത്തായിരുന്നു രാഷ്ട്രപതിയുടെ മലകയറ്റം.
ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് രാഷ്ട്രപതിയെ അനുകമിച്ചിരുന്നു. രാവിലെ 7.30ഓടെ രാജ് ഭവനില്‍ നിന്നാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് തിരിച്ചത്. പമ്പയില്‍ നിന്ന് പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി 18ാംപടി ചവിട്ടുകയായിരുന്നു. രാഷ്ട്രപതിയോടൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്. പൂര്‍ണകുംഭം നല്‍കിയാണ് തന്ത്രി രാഷ്ട്രപതിയെ സ്വീകരിച്ചത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാമ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി താമസിക്കുന്ന ദേവസ്വം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ളവ പ്രത്യേക സുരക്ഷ സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മലകയറുന്നതിന് മുന്‍പ് പമ്പാ സ്‌നാനം നടത്താന്‍ ത്രിവേണിയില്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്‌നാനഘട്ടം ഒരുക്കിയിരുന്നു. രാത്രിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം തിരിച്ച് തിരുവനന്തപുരത്ത് എത്തും.
Prathinidhi Online