രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിന് അഭിമാന നിമിഷം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള മെഡലിന് ഡൽഹി  പോലീസിലെ മലയാളി ഉദ്യോഗസ്ഥൻ, എസ്.ഐ ഷിബു ആർ .എസ് അർഹനായി. കോഴിക്കോട് സ്വദേശിയാണ്. നാടക പ്രവർത്തകൻ കൂടിയാണ്. 11 സ്ഫോടന കേസിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദിനെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയ ന്യൂഡൽഹി പോലീസ് സ്പെഷ്യൽ സെൽ ടീമിലെ അംഗമായിരുന്നു.

കേരള പൊലീസിൽ നിന്ന് എസ് പി ഷാനവാസ് അബ്ദുൾ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. കേരള ഫയർ സർവീസിൽ നിന്ന് എം രാജേന്ദ്രനാഥിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കേരള ഫയര്‍ഫോഴ്സിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും ജയിൽ വകുപ്പിലെ നാലു ഉദ്യോഗസ്ഥര്‍ക്കും മെഡൽ ലഭിച്ചു.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് അര്‍ഹരായവര്‍:

(കേരള പോലീസ്):

എഎസ്‍പി എ പി ചന്ദ്രൻ,എസ്ഐ ടി സന്തോഷ്‍കുമാര്‍,ഡിഎസ്‍പി കെ ഇ പ്രേമചന്ദ്രൻ,എസിപി ടി അഷ്റഫ്,ഡിഎസ്‍പി ഉണ്ണികൃഷ്ണൻ വെളുതേടൻ,ഡിഎസ്‍പി ടി അനിൽകുമാര്‍,ഡിഎസ്‍പി ജോസ് മത്തായി,സിഎസ്‍പി മനോജ് വടക്കേവീട്ടിൽ, എസിപി സി പ്രേമാനന്ദ കൃഷ്ണൻ, എസ്ഐ പ്രമോദ് ദാസ് .

(കേരള ഫയര്‍ഫോഴ്സ്): എഎസ് ജോഗി,കെ എ ജാഫര്‍ഖാൻ,വി എൻ വേണുഗോപാൽ. ജയിൽ വകുപ്പ്: ടിവി രാമചന്ദ്രൻ, എസ് മുഹമ്മദ് ഹുസൈൻ, കെ സതീഷ് ബാബു, എ രാജേഷ് കുമാര്‍.

comments

Check Also

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം; മികച്ച നടിമാരായി 5 മലയാള താരങ്ങള്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടിമാര്‍ക്കുള്ള അവാര്‍ഡുകള്‍ തൂത്തുവാരി മലയാളി നായികമാര്‍. 2016 മുതല്‍ 2022 …