പാലക്കാട് പബ്ലിക് ലൈബ്രറി പൊളിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പ്രതിഷേധ ജ്വാലയുമായി ട്രാപ് നാടകവേദി പ്രവര്‍ത്തകര്‍

പാലക്കാട്: 75 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് ലൈബ്രറി കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. ലൈബ്രറി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്രാപ് നാടകവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പുത്തൂര്‍ രവി പരിപാടി ഉദ്ഘാടനം ചെയ്തു.

70000 പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്ക്. പുസ്തകങ്ങള്‍ വരും തലമുറയ്ക്ക് വേണ്ടി കൂടി സംരക്ഷിച്ച് നിര്‍ത്തണമെന്നും ലൈബ്രറി സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. രവി തൈക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച് സജു മാങ്കുഴിയില്‍ അഭിനയിച്ച ‘ ഇത് പുസ്തകവധം’ എന്ന നാടകവും പ്രതിഷേധത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു.

പരിപാടിയില്‍ ടാപ് നാടകവേദി പ്രസഡന്റ് വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ് ദാസ് മാട്ടുമന്ത, നാടക സംവിധായകരായ രവി തൈക്കാട്, ബേബി ഗിരിജ, ഡോ.പി.സി ഏലിയാമ്മ, പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

comments

Check Also

സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; ശിലാസ്ഥാപന കര്‍മ്മം മന്ത്രി രാജീവ് നിര്‍വ്വഹിച്ചു

പാലക്കാട്: സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാര്‍ക്കായ ലെഗസി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവാണ് …