തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ 171 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം വന്നു. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, വിവിധ വിഷയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ കഴിയുക. ഡിസംബര്‍ 31 മുതല്‍ 2026 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.
ഡിസംബര്‍ 31-ന്റെ ഗസറ്റില്‍ ഒഴിവുകള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം.
Prathinidhi Online