കാട്ടാനയുടെ ആക്രമണത്തിൽ താവളം മുള്ളി റോഡിൽ ബൈക്ക് യാത്രക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ താവളം കവലയിൽ പ്രധാന റോഡ് ഉപരോധിക്കുന്നു.

ഒരാഴ്ചക്കിടെ വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 2പേര്‍ക്ക്; അഗളിയില്‍ ജനകീയ പ്രതിഷേധം

അഗളി: ഒരാഴ്ചക്കിടെ രണ്ടുപേര്‍ക്ക് വന്യമൃഗ ശല്യത്തില്‍ ജീവന്‍ നഷ്ടമായതില്‍ പ്രതിഷേധം ശക്തമാകുന്നു. രോഷാകുലരായ നാട്ടുകാര്‍ താവളം കവലയിലെ പ്രധാന റോഡ് ഉപരോധിച്ചു. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി.അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് പ്രകാരം മരണപ്പെട്ട ശാന്തകുമാറിന്റേയും ബാലസുബ്രഹ്‌മണ്യത്തിന്റേയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായ ധനത്തിന്റെ ആദ്യഘടു കൈമാറിയിട്ടുണ്ട്. ആശ്രിതരിലൊരാള്‍ക്ക് ജോലി നല്‍കാനും ധാരണയായിട്ടുണ്ട്. പ്രദേശത്തെ ആക്രമണകാരിയായ ആനയെ തിരിച്ചറിഞ്ഞ് പിടികൂടുമെന്നും വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് തേക്കുവട്ട സ്വദേശി ശാന്തകുമാര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. ഒരാഴ്ച മുന്‍പ് പ്രദേശത്ത് കലമാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കര്‍ഷകനായ ബാലസുബ്രഹ്‌മണ്യന്‍ മരിക്കുകയും ഭാര്യയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …