കാത്തിരിപ്പിന് വിരാമം; പുതുപ്പരിയാരം ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിച്ചു

പാലക്കാട്: പുതുപ്പരിയാരം നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ഗവ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം എ പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുപ്പരിയാരത്ത് ആശുപത്രി നിര്‍മ്മിച്ചത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു അധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത് അംഗം വി.കെ ജയപ്രകാശ് മുഖ്യാതിഥിയായി. ബ്ലോക്ക് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ജയപ്രകാശ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയ മണികണ്ഠന്‍, പതിനാറാം വാര്‍ഡ് അംഗം പി.ചെല്ലമ്മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സ വകുപ്പ്) ഡോ.അഗനസ് ക്ലീറ്റസ്, പുതുപ്പരിയാരം സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ പി.കെ ഉഷാകുമാരി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

comments

Check Also

ബലാൽത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി

കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയെ …